പുരാണ ഹൈന്ദവ (സിന്ധൂ നദീ തടത്തിലെ സൈന്ധവ) സംസ്ക്കാരത്തിന് (ചരിത്രത്തില്‍ 'ഹിന്ദു'വെന്ന ഒരു മതമേ ഇല്ലെന്നാണ് അറിവ്) അതിന്റെ നന്‍മയും, ഗുണങ്ങളും ചൂണ്ടിക്കാണിച്ച് സൈന്ധവ സംസ്ക്കാരത്തില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നവരെ പിടിച്ചു നിര്‍ത്തുവാനോ, വീണ്ടും അടുപ്പിക്കുവാനോ, മറ്റുള്ളവരിലേക്ക് അതിന്റെ സൌരഭ്യം എത്തിക്കുവാനോ കഴിയാത്ത ഒരു ദുരവസ്ഥയിലാണ് കേരളത്തിലെന്നല്ല ഭാരതത്തിലെ മുഴുവന്‍ അധികാര മോഹികളായ തീവ്ര ഹൈന്ദവ സഹോദരങ്ങളും ഇന്നെത്തിപ്പെട്ടിരിക്കുന്നത്. ഇതിനെ തരണം ചെയ്യാനെന്നോണം ബാബറി മസ്ജിദ് കാര്‍ഡിറക്കി മുമ്പ് ഭരണത്തില്‍ എത്തിയവര്‍ അധികാരത്തിന്റെയും പണത്തിന്റെയും മുമ്പില്‍ വന്ന മഴി മറന്നു. ക്ഷേത്രം നിര്‍മ്മിക്കാതെ കട്ടുമുടിച്ചവര്‍ക്ക് ഇനി കേന്ദ്രത്തില്‍ അധികാരത്തിലെത്തണമെങ്കിലും, കേരളത്തില്‍ ആദ്യമായി ഒരു അക്കൌണ്ട് തുറക്കണമെങ്കിലും നിഷ്പക്ഷരായ ഹിന്ദുവിന്റെ പിന്തുണ കിട്ടിയേ മതിയാകു. അതിനായി തീവ്ര ഹിന്ദുക്കള്‍ കണ്ടെത്തിയ പുതിയൊരു വഴിയാണ് ന്യുന പക്ഷ മതസ്ഥര്‍ പ്രത്യേകിച്ചും മുസ്ലിംകള്‍ രാജ്യ ദ്രോഹികളും ഭീകരരുമാക്കി ചിത്രീകരിച്ച് അവരെ എളുപ്പത്തില്‍ പ്രകോപിതരാക്കി വിവാദങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നത്. ഇതില്‍ തീവ്ര ഹിന്ദുക്കളുടെ ഗൂഡാലോചനക്ക് ഗുണകരമായ രീതിയിലാണ് മുസ്ലിമ്കളിലെ തന്നെ വളരെ ന്യുനപക്ഷമായ തീവ്ര മുസ്ലിമ്കള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു വിഭാഗത്തിന്റെയും ലക്‌ഷ്യം ഒന്നേയുള്ളൂ; അധികാരം, പണം.......... സ്വന്തം വേദ ഗ്രന്ഥങ്ങളെയെല്ലാം തള്ളി പറഞ്ഞാണ് ഇരുവരും മുന്നോട്പോകുന്നത്; നമ്മുടെ രാഷ്ട്രത്തിന്റെ നാശത്തിലേക്കും.
കേരളത്തിലെ പഴയക്കാലത്തെ മത സൌഹാര്‍ദം നഷ്ടപെട്ടുവരുന്നതായാണ് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.